സ്വകാര്യവ്യക്തികളുടെ ഭൂമിയിൽ കല്ല്​ നാട്ടിയതിൽ ആശങ്ക

കീഴാറ്റൂർ: പട്ടിക്കാട്​ റെയിൽവേ ക്രോസിങ്ങിൽ പുതിയ മേൽപാലം നിർമിക്കുന്നതി​െൻറ ഭാഗമായി സ്വകാര്യവ്യക്തികളുടെ ഭൂമിയിലും വീടുകൾക്ക്​ സമീപത്തുമായി കോൺക്രീറ്റ്​ കല്ലുകൾ നാട്ടിയത്​ ആശങ്കക്കിടയാക്കി. സംഭവത്തിൽ ജനകീയ കൂട്ടായ്​മയുടെ നേതൃത്വത്തിൽ ഡിവിഷനൽ റെയിൽവേ മാനേജർക്ക്​ പരാതി നൽകി.​ റോഡിൽനിന്ന്​​ 20 മീറ്റർ മാറിയാണ്​ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ കല്ലുകൾ നാട്ടിയിരിക്കുന്നത്​. നിലവിലെ ക്രോസിങ്ങിലൂടെ മേൽപാലം നിർമിക്കാൻ സ്ഥലമുണ്ടായിരി​ക്കെ ഭൂമിയേറ്റെടുത്ത്​ പാലം നിർമിക്കുന്നതിനെതിരെയാണ്​ പ്രതിഷേധമുയരുന്നത്​​.

വികസനത്തിന്​ തങ്ങൾ എതിരല്ലെന്നും കെട്ടിടങ്ങളും വീടുകളും നഷ്​ടപ്പെടുന്ന രീതിയിൽ സ്ഥലമെടുപ്പ്​ ഉണ്ടാവരുതെന്നും​ പ്രദേശവാസികൾ പറഞ്ഞു. നിലവിൽ കല്ല്​ നാട്ടിയ ഭൂമിയിലൂടെ നിർമാണം നടന്നാൽ പാവപ്പെട്ട കുടുംബത്തി​െൻറ ഏഴ്​ സെൻറിൽ​ സ്​ഥിതി ചെയ്യുന്ന ഒാട്​ മേഞ്ഞ വീടി​െൻറ പകുതി ഭാഗവും നഷ്​ടപ്പെടുമെന്നും പരാതിയിൽ പറയുന്നു.

പെരിന്തൽമണ്ണ^പട്ടിക്കാട്^വടപുറം^നിലമ്പൂർ പാതയിൽ നിലമ്പൂർ^ഷൊർണൂർ റെയിൽപാളത്തിന്​ മുകളിലൂടെയാണ്​ പുതിയ പാലം നിർമിക്കുന്നത്​. അതേസമയം, റവന്യൂ അധികൃതർക്ക്​ സമർപ്പിക്കാനുള്ള അലൈൻമെൻറ്​ മാർക്കിങ്ങാണ്​ നടന്നതെന്നും സ്​ഥലമെടുപ്പുമായി ബന്ധപ്പെട്ടുള്ള നടപടികൾ ചെയ്യേണ്ടത്​ ജില്ല കലക്​ടർ ആണെന്നും കേരള റെയിൽ ഡെവലപ്​മെൻറ്​ കോർപറേഷൻ അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Concern over stone laying on private land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.