പ്രതീകാത്മക ചിത്രം

മർദിച്ച് കള്ളക്കേസിൽ കുടുക്കിയതായി പരാതി

മലപ്പുറം: ആധാർ ക്യാമ്പിനിടെ റവന്യൂ ഉദ്യോഗസ്ഥർ മർദിച്ച് കള്ളക്കേസിൽ കുടുക്കിയതായി പരാതി. നിലമ്പൂർ സ്വദേശിയായ വി. സക്കീറാണ് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ വാർത്തസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ നവംബർ 17ന് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മമ്പാട് പഞ്ചായത്തിൽ ആധാർ കാർഡും നികുതി ചീട്ടും ലിങ്ക് ചെയ്യുന്നതിനായി ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

ക്യാമ്പിൽ ചില ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനം ചിലർ ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കമുണ്ടായതാതയി സക്കീർ പറയുന്നു. ഈ രംഗങ്ങൾ താൻ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ച് വാങ്ങി നാല് ഉദോഗസ്ഥർ ചേർന്ന് മർദിച്ചെന്നാണ് സക്കീറിന്റെ ആരോപണം.

നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷം നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പരിഗണിക്കാതെ തനിക്കെതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുത്ത് ജയിലിലാക്കിയെന്നും സക്കീർ പറഞ്ഞു. തന്നെ ക്രൂരമായി ആക്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ താൻ നൽകിയ പരാതിയിൽ കർശന നടപടിയെടുക്കണമെന്നാണ് സക്കീറിന്റെ ആവശ്യപ്പെട്ടു.

Tags:    
News Summary - Complaint of being trapped in false charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.