Posted On
date_range Updated On
date_range പൗരത്വ ഭേദഗതി നിയമം: രജിസ്റ്റര് ചെയ്ത കേസുകള് പിന്വലിക്കണമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് ഇരട്ടത്താപ്പാണെന്നും ആത്മാർഥതയുണ്ടെങ്കില് പൗരത്വ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര് ചെയ്ത കേസുകള് പിന്വലിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പൗരത്വ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.സി. വേലായുധന്കുട്ടി അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ, അഷ്റഫ് കോക്കൂര്, നൗഷാദ് മണ്ണിശ്ശേരി, മുജീബ് കാടേരി, പി.എ. സലാം, പി.കെ. ബാവ, ഖാദര് മേല്മുറി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.