മങ്കട ചേരിയം ബി.ആർ.സി നേതൃത്വത്തിലുള്ള ഷോർട്ട് ഫിലിം നിർമാണ പരിശീലനപരിപാടിയിൽ ബാലസാഹിത്യകാരനും ചലച്ചിത്രപ്രവർത്തകനുമായ എം. കുഞ്ഞാപ്പ ക്ലാസെടുക്കുന്നു
മങ്കട: സിനിമ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളും സാങ്കേതികതകളും പരിചയപ്പെടുത്തുന്ന 'ഫസ്റ്റ് ഷോട്ട്' ശിൽപശാല വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മലപ്പുറം ഡയറ്റും പട്ടികജാതി ക്ഷേമ വകുപ്പും ചേർന്നാണ് മങ്കട ചേരിയം ബി.ആർ.സിയിൽ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ 10 വീതം കുട്ടികൾക്ക് ഷോർട്ട് ഫിലിം നിർമാണത്തിൽ പരിശീലനം നൽകിയത്.
ബ്ലോക്ക് തല ശിൽപശാല പ്രോജക്ട് കോ ഓഡിനേറ്റർ എ.പി. ബിജു ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരനും ചലച്ചിത്രപ്രവർത്തകനുമായ എം. കുഞ്ഞാപ്പ നയിച്ച പരിപാടിയിൽ അസിസ്റ്റന്റ് എഡിറ്ററും സ്റ്റിൽ ഫോട്ടോഗ്രാഫറുമായ പി. പ്രമോദ്, ഷോർട് ഫിലിം സംവിധായകൻ നിഷാദ് മരക്കാർ, ചലച്ചിത്ര പ്രവർത്തകരായ എം. സഗീർ, ബാദുഷ ഫഹദ്, സലീത് ആനമങ്ങാട് എന്നിവർ ക്ലാസെടുത്തു. ക്യാമ്പിലെ പരിശീലകർ പിന്നണിയിൽ പ്രവർത്തിച്ച ഹ്രസ്വ ചിത്രങ്ങൾ The Cage (സംവിധാനം: ഡോ. എസ്.കെ. സുരേഷ് കുമാർ), Shero (സംവിധാനം: നിഷാദ് മരക്കാർ ), മീഡിയ വൺ അക്കാദമി ഫോട്ടോഗ്രഫി വിദ്യാർഥിനി എം. മുബഷിറ ക്യാമറ ചെയ്ത ബർത്തായ്ക്ക (സംവിധാനം: അഷ്ഫാഖ്), ശശിക്കും വാശി (സംവിധാനം: ബൈജു ദാസ്) എന്നീ ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഡയറ്റ് ലക്ചറർ കെ. സുശീലൻ നേതൃത്വം നൽകി.
കുട്ടികൾ രചിക്കുന്ന സ്ക്രിപ്റ്റ് ഉപയോഗിച്ച് ചിത്രീകരണമടക്കമുള്ള പ്രവർത്തനങ്ങൾക്ക് ഇതേ ടീം സഹായം നൽകും. കുട്ടികൾ നിർമിക്കുന്ന 50 ലേറെ സിനിമകളുൾപ്പെടുത്തിയ ചലച്ചിത്രമേളയോടെയാണ് പ്രോഗ്രാം സമാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.