ചേ​ളാ​രി അ​വു​ക്കാ​ദ​ര്‍ കു​ട്ടി ന​ഹ സ്മാ​ര​ക ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ നി​ര്‍മി​ച്ച പു​തി​യ ഓ​ഡി​റ്റോ​റി​യം

ചേളാരി ഗവ. പോളിടെക്‌നിക് കോളജില്‍ ഓഡിറ്റോറിയം ബ്ലോക്ക് ഉദ്ഘാടനത്തിനൊരുങ്ങി

തേ​ഞ്ഞി​പ്പ​ലം: ചേ​ളാ​രി​യി​ലെ അ​വു​ക്കാ​ദ​ര്‍ കു​ട്ടി ന​ഹ സ്മാ​ര​ക ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ ആ​ധു​നി​ക​സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ര്‍മി​ച്ച ഓ​ഡി​റ്റോ​റി​യം ബ്ലോ​ക്ക് ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. ന​ബാ​ര്‍ഡി​ല്‍നി​ന്ന് അ​നു​വ​ദി​ച്ച 3.38 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ബാ​ല്‍ക്ക​ണി​യോ​ടു കൂ​ടി പ​ണി​ത ഓ​ഡി​റ്റോ​റി​യം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് സ​മ​ര്‍പ്പി​ക്കും.

സ​ര്‍ക്കാ​റി​ന്റെ നൂ​റു​ദി​ന ക​ര്‍മ​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ല്‍ കി​റ്റ്‌​കോ​യാ​ണ് പ്ര​വൃ​ത്തി പൂ​ര്‍ത്തീ​ക​രി​ച്ച​ത്. ഒ​രേ​സ​മ​യം 450 പേ​രെ ഉ​ള്‍ക്കൊ​ള്ളു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ന്റെ പ്ര​വൃ​ത്തി 2018ലാ​ണ് ആ​രം​ഭി​ച്ച​ത്. കോ​വി​ഡും മ​റ്റ് പ്ര​തി​സ​ന്ധി​ക​ളും കാ​ര​ണം പ്ര​വൃ​ത്തി പൂ​ര്‍ത്തി​യാ​ക്കു​ന്ന​ത് വൈ​കു​ക​യാ​യി​രു​ന്നു. നാ​ഷ​ന​ല്‍ ബോ​ര്‍ഡ് ഓ​ഫ് അ​ക്ര​ഡി​റ്റേ​ഷ​ന്‍ ഗ്രേ​ഡി​ങ്ങി​നാ​യി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​നി​ക്കു​ന്ന വേ​ള​യി​ല്‍ ഓ​ഡി​റ്റോ​റി​യം ബ്ലോ​ക്ക് കൂ​ടി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത് സ്ഥാ​പ​ന​ത്തി​ന് ഗു​ണ​ക​ര​മാ​ണ്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പി. ​അ​ബ്ദു​ൽ ഹ​മീ​ദ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​നാ​കും. കി​റ്റ്‌​കോ സീ​നി​യ​ര്‍ ക​ണ്‍സ​ല്‍ട്ട​ന്റ് ബൈ​ജു ജോ​ണ്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​കെ. റ​ഫീ​ഖ, തി​രൂ​ര​ങ്ങാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ടി. സാ​ജി​ത, തേ​ഞ്ഞി​പ്പ​ലം, മൂ​ന്നി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ ടി. ​വി​ജി​ത്ത്, എ​ന്‍.​എം. സു​ഹ​റാ​ബി, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് റീ​ജ​ന​ല്‍ ജോ​യി​ന്റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​എം. അ​ബ്ദു​ൽ ഹ​മീ​ദ്, റീ​ജ​ന​ല്‍ ജോ​യി​ന്റ് ഡ​യ​റ​ക്ട​ര്‍ കെ.​എം. ര​മേ​ശ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Chelari Govt. The auditorium block of Polytechnic College is ready for inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.