Posted On
date_range Updated On
date_range മലപ്പുറത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥികൾക്കിടയിലേക്ക് കാറിടിച്ചു കയറി; മൂന്നുപേർക്ക് പരിക്ക്
മലപ്പുറം: പാലക്കാട് നാലു വിദ്യാർഥിനികളുടെ ജീവനെടുത്ത ലോറി അപകടത്തിന്റെ നടുക്കം മാറുംമുമ്പ് മലപ്പുറത്ത് അപകടം. കാറപകടത്തിൽ മൂന്ന് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.
10ാം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികളുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.