കരേക്കാട്: അപകടാവസ്ഥയിലായ കുണ്ടുവായിൽ പാലത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നാവശ്യം ശക്തം. കാടാമ്പുഴ-കരേക്കാട് ചിത്രംപള്ളി വഴി വളാഞ്ചേരിയിലേക്ക് പോകുന്ന റോഡിലാണ് അപകടാവസ്ഥയിലായ കുണ്ടുവായ് പാലം.
പാലത്തിന്റെ കമ്പികൾ പലതും തുരുമ്പെടുത്തിട്ടുണ്ട്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കുലുക്കമനുഭവപ്പെടുകയാണ്. കമ്പികൾ തുരുമ്പെടുത്തതിനെ തുടർന്ന് പലഭാഗത്തും സിമൻറുകൾ അടർന്ന് വീഴാൻ തുടങ്ങി. ഈ റോഡിലൂടെ കാടാമ്പുഴ, വളാഞ്ചേരി, തിരൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് സർവിസുണ്ട്. മാറാക്കര ഗ്രാമപഞ്ചായത്തിൽ പൊതുമാരാമത്ത് വകുപ്പിന്റെ കീഴിലെ പ്രധാന റോഡുകളിൽ ഒന്നാണിത്. അതേമസമയം, പാലം പുതുക്കിപ്പണിയാൻ 23 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി അയച്ചിട്ടുണ്ട്.
പാലം പുനർനിർമാണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.എം കരേക്കാട് പോസ്റ്റ് ഓഫിസ് ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. റോഡ് റബറൈസ് ചെയ്ത് നവീകരിക്കണമെന്ന ആവശ്യവും ഉയർന്നു. ബ്രാഞ്ച് സെക്രട്ടറി എ.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. കെ.പി. ഷാഫി കുട്ടി, കെ.പി. സുബൈർ, കെ. അലി, കെ. ഹമീദ്, കെ.പി. സുബൈർ ബാവ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.