മലപ്പുറം പ്രസ് ക്ലബ് സുവര്‍ണ ജൂബിലി ഉദ്ഘാടനവും കെ.എം. ബഷീര്‍ പ്രഥമ
മാധ്യമ പുരസ്കാര വിതരണവും സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: മലപ്പുറം പ്രസ് ക്ലബിെൻറ സുവർണ ജൂബിലി പരിപാടികൾക്ക് തുടക്കം. സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബിെൻറ പ്രഥമ കെ.എം. ബഷീർ മാധ്യമ പുരസ്കാരങ്ങൾ ജിമ്മി ഫിലിപ്പിനും സുനിൽ ബേബിക്കും അദ്ദേഹം കൈമാറി. മീഡിയ ഡയറക്ടറി പ്രകാശനം പി. ഉബൈദുല്ല എം.എൽ.എ നിർവഹിച്ചു. പ്രസിഡൻറ് ഷംസുദ്ദീൻ മുബാറക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി.എം. റിയാസ് ആമുഖഭാഷണം നടത്തി.
പുരസ്കാര ജേതാക്കളെ ട്രഷറർ സി.വി. രാജീവ് പരിചയപ്പെടുത്തി. സ്ഥാപക നേതാവും മുൻ പ്രസിഡന്റുമായ പാലോളി കുഞ്ഞിമുഹമ്മദ് പ്രസ് ക്ലബിെൻറ 50 കൊല്ലത്തെ ചരിത്രം വിവരിച്ചു. കെ.എം. ബഷീറിെൻറ ഭാര്യസഹോദരൻ താജുദ്ദീൻ ഇരിങ്ങാവൂർ, കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. മഹേഷ് കുമാർ, വി. അജയ്കുമാർ, ജില്ല വൈസ് പ്രസിഡന്റ് പി.വി. സന്ദീപ്, മുൻ സെക്രട്ടറി സുരേഷ് എടപ്പാൾ, നിർവാഹക സമിതി അംഗങ്ങായ വി.പി. നിസാർ, കെ. ഷമീർ, അബ്ദുൽ ഹയ്യ് എന്നിവർ സംസാരിച്ചു. ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച 'കുട്ടനാട് വീണ്ടെടുക്കാം വീഴ്ചയില്ലാതെ' പരമ്പരയാണ് ജിമ്മിയെ കെ.എം. ബഷീർ പുരസ്കാരത്തിന് അർഹനാക്കിയത്. മീഡിയവൺ സംപ്രേഷണം ചെയ്ത 'തീക്കനൽക്കര' പരിപാടിക്ക് സുനിലിനും അവാർഡ് ലഭിച്ചു. 25000 രൂപ വീതവും ഫലകവും അടങ്ങുന്നതാണ് കെ.എം. ബഷീർ മാധ്യമ പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.