തിരൂർക്കാട്: അങ്ങാടിപ്പുറം പഞ്ചായത്തിലെ കുട്ടികർഷകർക്കായി കൃഷിഭവൻ ഏർപ്പെടുത്തിയ പുരസ്കാരം തിരൂർക്കാട് സ്വദേശി അതുൽ കൃഷ്ണക്ക്. യോഗ പരിശീലകരായ ചെന്ത്രത്തിൽ സുനിൽകുമാറിന്റെയും ദീപശ്രീയുടെയും മകനാണ് അതുൽ. ഓണത്തിനു വിളവെടുപ്പിനായി ഒരുങ്ങുന്ന ചെണ്ടുമല്ലി തോട്ടമാണ് അതുലിന്റെ കൃഷിയിലെ മുഖ്യയിനം. ആയിരത്തോളം ചെണ്ടുമല്ലി തൈകൾ ഓണവിപണി ലക്ഷ്യമിട്ട് അതുൽ വളർത്തുന്നുണ്ട്.
കഴിഞ്ഞ ലോക്ഡൗൺ കാലത്ത് സൂര്യകാന്തി കൃഷി ചെയ്തായിരുന്നു കൃഷിയിലേക്കുള്ള തുടക്കം. വെണ്ട, വഴുതന, പച്ചമുളക്, കൂർക്ക, ചേന, കപ്പ, വാഴ, മഞ്ഞൾ തുടങ്ങിയ വിളകൾ ജൈവരീതിയിൽ കൃഷി ചെയ്യുന്നുണ്ട് ഈ മിടുക്കൻ. പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. അങ്ങാടിപ്പുറം കൃഷി ഓഫിസർ ഡാസ്സൽ സേവ്യറിന്റെ നേതൃത്വത്തിൽ മികച്ച പിന്തുണയും ലഭിക്കുന്നുണ്ട്. കാർഷിക ദിനത്തിൽ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തും കൃഷിവകുപ്പം ചേർന്ന് ആദരിച്ച കർഷകരിൽ അതുലിനെയും ഉപഹാരം നൽകി ആദരിച്ചു. ബി. ടെക് വിദ്യാർഥിനിയായ അഞ്ജന സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.