നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്ന തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം
നിയമസഭ തെരഞ്ഞെടുപ്പ്; പ്രശ്‌ന സാധ്യത ബൂത്തുകളിലേക്ക് 56 സൂക്ഷ്മ നിരീക്ഷകർ
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 43 പ്രശ്‌ന സാധ്യത ബൂത്തുകളില്‍ നിരീക്ഷണം നടത്താൻ സൂക്ഷ്മ നിരീക്ഷകരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് കമീഷൻ നിരീക്ഷകരുടെ സാന്നിധ്യത്തിൽ ജില്ല കലക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിലാണ് ഓണ്‍ലൈനായി തെരഞ്ഞെടുപ്പ് നടന്നത്. ഏഴ് നിയോജക മണ്ഡലങ്ങളിലായി 15 ലൊക്കേഷനുകളില്‍ ആകെ 43 പോളിങ് സ്‌റ്റേഷനുകളാണ് പ്രശ്‌ന സാധ്യത ബൂത്തുകളായി കണ്ടെത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. റിസര്‍വ് ഉള്‍പ്പെടെ 56 സൂക്ഷ്മ നിരീക്ഷകരെയാണ് ഇവിടങ്ങളിലേക്ക് നിയോഗിക്കുന്നത്. ജില്ലയിലെ വിവിധ പോളിങ് ബൂത്തുകളിലെ ക്രമസമാധാനം ഉള്‍പ്പെടെ സാഹചര്യങ്ങള്‍ നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.