പെരിന്തൽമണ്ണ: താഴെക്കോട് പഞ്ചായത്തിലെ പൊതുശ്മശാനത്തിലും ആയുർവേദ ആശുപത്രി വളപ്പിലുമായി മരങ്ങൾ അനധികൃതമായി മുറിച്ചുകടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗം ചേർന്നു. മുറിച്ചുമാറ്റിയ മരങ്ങളുടെ യഥാർഥ നഷ്ടം കണക്കാക്കാൻ ഉന്നത ഏജൻസിയുടെ സേവനം തേടാൻ യോഗം തീരുമാനിച്ചു. മരംമുറി സംഭവത്തിൽ പഞ്ചായത്തിന് ഉണ്ടായ സാമ്പത്തിക നഷ്ടം ശാസ്ത്രീയമായി വിലയിരുത്തി വ്യക്തമായ നഷ്ടക്കണക്ക് തയാറാക്കുമെന്നും യോഗം അറിയിച്ചു.
കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുമായി ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് 17 ാം വാർഡ് അംഗമടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വാർഡ് അംഗം രാജിവെക്കണമെന്ന് ഭരണസമിതിയിലെ യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ മരങ്ങളുടെ കൊമ്പുകൾ വെട്ടിമാറ്റുന്നതിന്റെ മറവിൽ നാലു ലക്ഷം രൂപ മതിപ്പുവില കണക്കാക്കുന്ന 28 മരങ്ങൾ മുറിച്ചുകടത്തിയതായാണ് പൊലീസ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.