നിഹാൽ മുഹമ്മദ്
മഞ്ചേരി: പൊലീസ് പിന്തുടരുന്നുണ്ടെന്ന് സംശയിച്ച് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച യുവാവ് 16 കിലോ കഞ്ചാവുമായി പിടിയിൽ. മേലാറ്റൂർ എപ്പിക്കാട് സ്വദേശി തയ്യിൽ വീട്ടിൽ നിഹാൽ മുഹമ്മദിനെയാണ് (23) ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തിലുള്ള മലപ്പുറം ഡാൻസാഫ് ടീമും മഞ്ചേരി പൊലീസും ചേർന്ന് ബുധനാഴ്ച വൈകീട്ട് മഞ്ചേരി ചമയം ജങ്ഷനിൽ നിന്ന് പിടികൂടിയത്.
മഞ്ചേരി, പാണ്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിലെ ചില്ലറ വിൽപനക്കാർക്കായി കൊണ്ടുവന്ന 16.335 കിലോ കഞ്ചാവ് വാഹനത്തിൽനിന്ന് കണ്ടെടുത്തു. പാണ്ടിക്കാട് നിന്ന് കിലോമീറ്ററുകൾ പിന്തുടർന്ന് മഞ്ചേരി ചമയം ജങ്ഷനിൽനിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
നാട്ടുകാർ വാഹനം തടഞ്ഞതോടെ ഇയാൾ ഇറങ്ങിയോടി. ഇതോടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾ സഞ്ചരിച്ച ഇന്നോവ വാഹനത്തിന്‍റെ ബോണറ്റിൽ അഞ്ച് വലിയ പാക്കറ്റുകളിലാക്കി പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ബംഗളൂരുവിൽനിന്നാണ് കഞ്ചാവ് എത്തിച്ചത്.
മലപ്പുറം ഡിവൈ.എസ്.പി സുഭാഷ് ബാബുവിന്‍റെ മേൽനോട്ടത്തിൽ മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ മനോജ് കെ. ഗോപി, സബ് ഇൻസ്പെക്ടർമാരായ അഖിൽ രാജ്, വാസുദേവൻ ഒട്ടുപാറ, തൗഫീഖ് മുബാറക്, എം. ഉബൈദുല്ല, രജീഷ്, കെ. സുധീഷ്, വി. മുഹമ്മദ് സാലിം, കെ. ശ്രീരാജ്, പ്രശാന്ത്, ഡാൻസാഫ് ടീം അംഗങ്ങളായ ആസിഫ് അലി, കൃഷ്ണകുമാർ മനോജ്, പ്രബുൽ, ഐ.കെ. ദിനേഷ്, ആർ. രഞ്ജിത്ത്, പി. സലീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.