മുഹമ്മദ് അനീസ്, മുഹമ്മദ് ആരിഫ്, അബ്ദുൽ റാഷിഖ്, നിജാസ്, മുഹമ്മദ് ഷഫീർ
പാണ്ടിക്കാട്: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ നാല് പേർ കൂടി അറസ്റ്റിലായി. കോഴിക്കോട് കല്ലായി ചക്കക്കടവ് വീട്ടിൽ അബ്ദുൽ റാഷിഖ് (38), പന്തീരാങ്കാവ് കൊല്ലേക്കാരൻ വീട്ടിൽ നിജാസ് (40), കൊയിലാണ്ടി കാളക്കാടി വീട്ടിൽ മുഹമ്മദ് ആരിഫ് (36), മാറാട് സ്വദേശി ക്ലായി വീട്ടിൽ മുഹമ്മദ് ഷെഫീർ (35) എന്നിവരെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കവർച്ചക്ക് ശേഷം കാറിൽ രക്ഷപ്പെട്ടവരാണിവർ. ബേപ്പൂർ നടുവട്ടം സ്വദേശി കെ.വി മൻസിലിൽ മുഹമ്മദ് അനീസിനെ (31) സംഭവദിവസം തന്നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു.
കിഴക്കേ പാണ്ടിക്കാട് കുറ്റിപ്പുളിയിലെ ചക്കാലക്കുത്ത് അബ്ദുവിെൻറ വീട്ടിലാണ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് 2.30ഒാടെ കവർച്ച നടന്നത്. വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് മറ്റൊരു വ്യക്തി നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പ്രതികളെത്തിയതെന്നും കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. പർദയും മുഖംമൂടിയും ധരിച്ചെത്തിയ അഞ്ചംഗസംഘം കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് 7,50,000 രൂപ വില വരുന്ന വളയും 15,000 രൂപയുടെ മൊബൈൽ ഫോണും കവർന്നത്. പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.