സംസ്ഥാന പാതയില്‍ കാളാച്ചാലിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്

ചങ്ങരംകുളം: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ എടപ്പാള്‍ കാളാച്ചാലില്‍ ചരക്ക് ലോറിയും ആള്‍ട്ടോ കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂര്‍ കൊടക്കല്‍ സ്വദേശി തൊട്ടിയാട്ടില്‍ ഇബ്രാഹിം(38)നാണ് പരിക്കേറ്റത്. ഇയാളെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച കാലത്ത് 7 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് ഗ്ലാസ് കയറ്റി പോയിരുന്ന ലോറിയും തൃശ്ശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്നിരുന്ന ആള്‍ട്ടോ കാറും നേര്‍ക്ക് നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ചങ്ങരംകുളം പോലീസും പൊന്നാനിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് വാഹനം നീക്കം ചെയ്തത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയുവാവിനെ എട്ടെമുക്കാലോടെയാണ് പുറത്തെടുത്ത്. തുടർന്ന് എടപ്പാൾ ഹോസ്പിറ്റലിൽ എത്തിക്കുകയും കോട്ടക്കൽ മിംസ് ഹോസ്പിറ്റലേക്ക് മാറുകയും ചെയ്തു.അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങി.

News Summary - An accident involving a lorry and a car at Kalachal on the state highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.