കൊണ്ടോട്ടി: കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി തീര്‍ത്തും സൗജന്യമായി ജല വിതരണം ഉറപ്പാക്കുന്ന അമൃത് പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കിഫ്ബി-അമൃത് വാട്ടര്‍ േപ്രാജക്ട് പ്രൊട്ടക്ഷന്‍ ഫോറം രംഗത്ത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും കണക്ഷനുകള്‍ നല്‍കുന്നതിലെ മെല്ലെപ്പോക്ക് നയം തിരുത്തണമെന്നും പദ്ധതിയോടുള്ള അനാസ്ഥനയം അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഇരുനൂറില്‍ താഴെ കുടിവെള്ള കണക്ഷനുകള്‍ മാത്രമാണ് ഇതുവരെ നല്‍കിയതെന്നും കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാര്‍ജ് ചെയ്ത ലൈനുകളില്‍ മാത്രമാണ് കണക്ഷനുകള്‍ നല്‍കുന്നതെന്നും പ്രൊട്ടക്ഷന്‍ ഫോറം ആരോപിച്ചു. വേനലാരംഭത്തില്‍തന്നെ ജലലഭ്യത പ്രതിസന്ധി തീര്‍ക്കുന്ന മേഖലകളില്‍ വെള്ളമെത്തിക്കാന്‍ വിഭാവനം ചെയ്ത പദ്ധതിയോടുള്ള അവഗണന നയം ജനകീയ പ്രതിഷേധത്തിന് ഇടയാക്കുകയാണ്. പദ്ധതിയില്‍ നഗരസഭയും ഉദ്യോഗസ്ഥരും തുടരുന്ന അനാസ്ഥ അവസാനിപ്പിച്ച് കിഫ്ബി പദ്ധതി പ്രകാരമുള്ള കണക്ഷനുകള്‍ സാധാരണക്കാരിലെത്തിക്കണം പദ്ധതി ദുരുപയോഗം ചെയ്യുന്നത് സമഗ്രാന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും ഇക്കാര്യത്തില്‍ നഗരസഭ നിലപാട് വ്യക്തമാക്കണമെന്നും ഫോറം ഭാരവാഹികളായ ഹംസ പുത്തലത്ത്, അബ്ദുറഹ്മാന്, എം.എസ്. റഫീഖ് ബാബു, മെഹര്‍ മന്‍സൂര്‍, കെ.കെ. ഖലീല്‍, ഷിബിലി ഹമീദ്, എ. ഹാഫിസ് റഹ്മാന് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.