മലപ്പുറം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സാമൂഹികസുരക്ഷ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമായതോടെ അത് എടുക്കാൻ പ്രയാസപ്പെടുകയാണ് കിടപ്പിലായ രോഗികൾ. സെറിബ്രൽ പാഴ്സി, ന്യൂറോ മോട്ടോർ രോഗം, മെന്റൽ റിട്ടാഡേഷൻ തുടങ്ങിയവ ബാധിച്ച് കിടപ്പിലായവരാണ് പ്രയാസം നേരിടുന്നത്.
മിഷന്റെ നേതൃത്വത്തിൽ അക്ഷയ അധികൃതർ വീട്ടിൽ എത്തി വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്കുപുറമെ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. എന്നാൽ, ഇവരുടെ കൈകൾ പലപ്പോഴും വിറക്കുന്നതിനാലും തൊലി മൃദുലമായതിനാലും കണ്ണിന്റെ ഐറിസ് അടയാളം വ്യക്തമായി പതിയുന്നുമില്ല. ഇതുമൂലം ആധാർ കാർഡ് ലഭിക്കാത്തതിനാൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയാണെന്ന് രക്ഷിതാക്കൾ പറയുന്നു.
സംസ്ഥാന സർക്കാറിന്റെ ചില പദ്ധതികൾക്ക് ആനുകൂല്യം ലഭിക്കാൻ പഞ്ചായത്ത് ഓഫിസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മതിയെങ്കിലും കേന്ദ്രസർക്കാറിന്റെ എല്ലാ ആനുകൂല്യങ്ങൾക്കും ആധാർ നമ്പർ നിർബന്ധമാണ്. കേന്ദ്രസർക്കാറിന്റെ ഭിന്നശേഷിക്കാർക്കുള്ള നിരാമയ ഇൻഷുറൻസ് സ്കീം, പെൻഷൻ മസ്റ്ററിങ് എന്നിവക്ക് ആധാർ നിർബന്ധമാണ്. ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമാണ് പെൻഷൻ, ഇൻഷുറൻസ് തുക ലഭിക്കുന്നത്. സ്വന്തമായി അക്കൗണ്ട് തുടങ്ങാനോ രക്ഷിതാവിനൊപ്പം ജോയന്റ് അക്കൗണ്ട് തുടങ്ങാനോ ഇത്തരക്കാർക്ക് സാധിക്കുന്നില്ല. ോഷ്യൽ സെക്യൂരിറ്റി മിഷൻ വഴി നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുണ്ടെങ്കിൽ മറ്റുരേഖകൾ ആവശ്യമില്ലെന്ന് സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടറുടെ ഉത്തരവുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാരുള്ള ജില്ലയാണ് മലപ്പുറം. കലക്ടർ, സബ് കലക്ടർ എന്നിവരുടെ കത്തോടുകൂടി ആധാർ ലഭിക്കാത്തവരുടെ പട്ടികയും ചേർത്ത് സംസ്ഥാന രജിസ്ട്രാർ, യു.ഐ.ഡി ഡയറക്ടർ എന്നിവർക്ക് അപേക്ഷ നൽകാനൊരുങ്ങാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.