എ പ്ലസ് ഏറെ: മലപ്പുറത്തിന് ഇനി വേണ്ടത് സീറ്റുകൾ
മലപ്പുറം: എസ്.എസ്.എൽ.സി ഫലത്തിൽ മുൻവർഷങ്ങൾക്ക് സമാനമായി ഏറ്റവും കൂടുതൽ എ പ്ലസ് ഉൾപ്പെടെ മികച്ച നേട്ടം െകായ്ത് മലപ്പുറം . ജില്ലയിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 18,970 പേർക്കാണ്. ഇവർക്കെങ്കിലും ആഗ്രഹിച്ച സ്കൂളിൽ ഇഷ്ടപ്പെട്ട വിഷയം പഠിക്കാൻ സാധിക്കുമോ? ജില്ലയിൽ പ്ലസ് വൺ സീറ്റുകൾ പരിശോധിക്കുേമ്പാൾ അതിന് സാധിക്കില്ലെന്നാണ് വ്യക്തമാകുന്നത്. ഇത്തവണ 75,554 േപരാണ് എസ്.എസ്.എൽ.സി കടന്ന് പ്ലസ് വണിലേക്ക് േയാഗ്യത നേടിയത്. സി.ബി.എസ്.ഇയും െഎ.സി.എസ്.ഇയും കൂടുേമ്പാൾ വിദ്യാർഥികളുടെ എണ്ണം ഇനിയും വർധിക്കും. ഇവർക്കായി ജില്ലയിൽ ആകെയുള്ള മെറിറ്റ് സീറ്റ് 41,200 ആണ്. 34,354 കുട്ടികൾ പുറത്ത്. ഇവർ എവിടെ പോകുെമന്ന ചോദ്യമാണ് ഇക്കുറിയും ഉയരുന്നത്.
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരിൽ സയൻസ് വിഭാഗം എടുക്കാനാഗ്രഹിക്കുന്ന കുട്ടികൾക്ക് പോലും നൽകാൻ സീറ്റില്ല. സയൻസിൽ ആകെ 13,750 സീറ്റുകൾ മാത്രമാണ് മെറിറ്റ് വിഭാഗത്തിലുള്ളത്. എ പ്ലസ് നേടിയ 5,220 കുട്ടികൾ തന്നെ പുറത്ത്. ഇതോടെ ബാക്കിയുള്ള വിദ്യാർഥികളുടെ അവസ്ഥയും പരിതാപകരമാകും. ഹ്യൂമാനിറ്റിസിൽ 8,632 ഉം കോമേഴ്സിൽ 11,383 സീറ്റുകളുമാണുള്ളത്. ഇതിന് പുറമെ അൺ എയ്ഡഡ് സ്കൂളുകളാണുള്ളത്.
ഫീസ് നൽകി പഠിക്കേണ്ട അൺ എയ്ഡഡ് സ്കൂളുകളിലായി 12,000ത്തോളം സീറ്റുകളുണ്ട്. എന്നാലും ആയിരക്കണക്കിന് വിദ്യാർഥികൾ ഒാപ്പൺ സ്കൂളുകളെ ആശ്രയിക്കേണ്ടി വരും. മറ്റ് ഉപരിപഠന സാധ്യതകളായ പോളിടെക്നിക്ക്, വി.എച്ച്.എസ്.ഇ, െഎ.ടി.െഎ എന്നിവയിൽ ആകെ 5,000 ത്തോളം സീറ്റുകളുമുണ്ട്. മെറിറ്റ് സീറ്റും അൺ എയ്ഡഡ് സ്ഥാപനങ്ങളിലെയും മറ്റ് സീറ്റുകളും കൂടി പരിശോധിച്ചാലും 18,000ത്തോളം വിദ്യാർഥികൾ പുറത്താകും. മുൻ വർഷങ്ങളിൽ പരാതി ഉയരുേമ്പാൾ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കുകയാണ് പതിവ്. ഇത്തവണ ഇതുകൊണ്ടും പ്രശ്നപരിഹാരമുണ്ടാകില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സ്പെഷൽ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണം –എം.എസ്.എഫ്
മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും മികച്ച വിജയം നേടിയ ജില്ലയിലെ വിദ്യാർഥികൾക്ക് തുടർ പഠനത്തിന് സ്പെഷൽ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ സമ്പൂർണ എ പ്ലസുകാരുള്ള ജില്ലയിൽ ഇഷ്ടമുള്ള കോഴ്സിന് പോലും അഡ്മിഷൻ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. വി.എ. വഹാബ്, പി.എ. ജവാദ്, കെ.എൻ. ഹക്കീം തങ്ങൾ, ഫവാസ് പനയത്തിൽ, അഡ്വ. ഖമറുസമാൻ മൂർക്കത്ത്, അഡ്വ. പി. സാദിഖലി, അഡ്വ. വി. ഷബീബ് റഹ്മാൻ, ഹസൈനാർ നെല്ലിശ്ശേരി, യു. അബ്ദുൽ ബാസിത്ത്, ടി.പി. നബീൽ, എൻ.കെ. അഫ്സൽ, റാഷിദ് കൊക്കൂർ, നവാഫ് കള്ളിയത്ത് എന്നിവർ പങ്കെടുത്തു.
അധിക ബാച്ചുകളാണ് പരിഹാരം – ഫ്രറ്റേണിറ്റി
മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റുകളിലെ പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ചുകളാണ് പരിഹാരമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 70 ശതമാനം മാർക്ക് നേടിയവർ പോലും സീറ്റില്ലാത്തതിെൻറ പേരിൽ പ്രൈവറ്റ് സംവിധാനത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വിജയിച്ച 75,554 കുട്ടികൾക്ക് ഗവ., എയ്ഡഡ്, അൺ എയ്ഡഡ്, വി.എച്ച്.എസ്.ഇ, പോളി എന്നിവയെല്ലാം പരിഗണിച്ചാലും 17,272 പേർക്ക് സീറ്റുകൾ ലഭിക്കില്ല.
11 മണ്ഡലങ്ങളിലെ 20 ഗവ. ഹൈസ്കൂളിൽ ഇപ്പോഴും ഹയർ സെക്കൻഡറിയില്ലെന്നും ഫ്രറ്റേണിറ്റി ഉന്നയിച്ചു. ജനറൽ സെക്രട്ടറി ഷമീമ സക്കീർ, വൈസ് പ്രസിഡൻറ് സി.പി. ഷരീഫ്, സെക്രട്ടറിമാരായ അജ്മാൽ കോഡൂർ, അജ്മൽ തോേട്ടാളി, സെക്രേട്ടറിയറ്റംഗം പി.കെ. ഷബീർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.