മലപ്പുറം: മക്കരപ്പറമ്പ് വടക്കാങ്ങര റോഡിൽ കെ.എസ്.ഇ.ബിക്ക് സമീപം ഇതരസംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സൗത്ത് 24 പാർഗാനസ് സ്വാദേശി സ്വപൻ ദാസിനെ മലപ്പുറം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി.
വിദ്യാർഥികൾക്കും മറ്റും വിൽക്കാൻ വേണ്ടി സൂക്ഷിച്ചതായിരുന്നു ഇതെന്ന് പ്രതി മൊഴി നൽകിയതായി എക്സൈസ് അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ ഒ. മുഹമ്മദ് അബ്ദുൽ സലീമിന്റെ നേതൃതത്തിൽ പ്രിവന്റീവ് ഓഫിസർ എൻ. അബ്ദുൽ വഹാബ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ എൻ. രഞ്ജിത്ത്, പി. സഫീറലി, നൗഫൽ പഴേടത്ത്, വി.ടി. സൈഫുദ്ദീൻ, വുമൺ സിവിൽ എക്‌സൈസ് ഓഫിസർ വി. രൂപിക, ഡ്രൈവർ മുഹമ്മദ് നിസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.