എടപ്പാൾ: പൂക്കരത്തറ ദാറുൽ ഹിദായ സ്കുളിൽ 75 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടത്തിയ പരിശോധന ഫലമാണ് പുറത്തുവന്നത്. 1100 പേരെ പരിശോധിച്ചതിൽ 315 പേരുടെ ഫലമാണ് അറിഞ്ഞത്. ഇതിൽ 75 പേരും പത്താം ക്ലാസ് വിദ്യാർഥികളാണ്. അധ്യാപകർ അടക്കമുള്ളവരുടെ ഫലം അടുത്ത ദിവസം അറിയാം.
മൂന്നാഴ്ച മുമ്പ് രണ്ട് വിദ്യാർഥികൾക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഇവരുമായി അടുത്തിടപഴകിയ രണ്ട് പേർക്കുകൂടി രോഗം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് മഞ്ചേരിയിൽനിന്ന് പ്രത്യേക സംഘമെത്തി കൂടുതൽ പരിശോധന നടത്തിയത്. 75 വിദ്യാർഥികളിൽ 25 പേർ എടപ്പാൾ പഞ്ചായത്തിലും മറ്റുള്ളവർ സമീപ പഞ്ചായത്തിലുമാണ് താമസിക്കുന്നത്. ഫെബ്രുവരി 11 മുതൽ സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വെള്ളിയാഴ്ച എടപ്പാൾ പഞ്ചായത്ത് ഓഫിസിൽ പ്രത്യേക യോഗം ചേരും. ഇതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.