കാലിക്കറ്റിലെ കായിക വിഭാഗത്തിന് 5.35 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്വകലാശാല കായിക വിഭാഗത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. നിര്മാണ പ്രവൃത്തി വൈസ് ചാന്സലര് ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സര്വകലാശാല സെനറ്റ് ഹൗസിന് സമീപം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് അഭിമുഖമായാണ് പുതിയ കെട്ടിടം ഉയരുക. രണ്ട് നിലയും സെല്ലാര് ബ്ലോക്കുമടങ്ങുന്ന കെട്ടിടത്തിന് 5.35 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
കായിക വകുപ്പിെൻറ ഓഫിസിനും ക്ലാസ് മുറികള്ക്കും പുറമെ വി.ഐ.പി ഗാലറി സൗകര്യവും ഒരുക്കും. പ്രോ വൈസ് ചാന്സലര് ഡോ. എം. നാസര്, ജോ. രജിസ്ട്രാര് സി. ജ്യോതികുമാര്, സര്വകലാശാല എന്ജിനീയര് വി.ആര്. അനില് കുമാര്, കായിക വിഭാഗം അസി. ഡയറക്ടര് ഡോ. കെ. ബിനോയ്, അസി. എക്സിക്യൂട്ടിവ് എന്ജിനീയര്മാരായ കെ.എല്. രഞ്ജിത്ത്, കെ.ടി. സഹീര് ബാബു, അസി. എന്ജിനീയര്മാരായ പി. മുഹമ്മദ് സലീം, സി.എസ്. ആദര്ശ് തുടങ്ങിയവര് പങ്കെടുത്തു. 18 മാസത്തിനകം നിര്മാണം പൂര്ത്തിയാക്കാൻ ലക്ഷ്യമിട്ടാണ് പ്രവൃത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.