മങ്കട: അബദ്ധത്തിൽ പിതാവിൽ നിന്ന് വെടിയേറ്റ് 15 വയസുകാരന് പരിക്ക്. സംഭവത്തിൽ സഹോദരങ്ങളായ പങ്ങിണിക്കാടൻ ജാഫറലി (49), ഉസ്മാൻ(47) എന്നിവർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വെള്ളില കുരങ്ങൻചോലയിലാണ് സംഭവം. പിതാവ് ഉസ്മാനിൽ നിന്നാണ് മകന് അബദ്ധത്തിൽ വെടിയേറ്റത്.
പരിക്കേറ്റ കുട്ടി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നായാട്ടിനിടെയാകാം സംഭവമെന്നാണ് പൊലീസ് നിഗമനം. മനഃപൂർവ്വമല്ലാത്ത നരഹത്യ ശ്രമത്തിനും അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്തതിനും പ്രയപൂർത്തിയാകാത്ത കുട്ടിയെ നിയമ വിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചത് പ്രകാരവും മങ്കട പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.