15 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

15 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ തൃശൂർ: 15 കിലോ കഞ്ചാവുമായി രണ്ടുപേരെ തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടി. ആലുവ ചൊവ്വര മുല്ലപ്പിള്ളി വീട്ടിൽ ബാദുഷ (23), ആലുവ പന്തേക്കൽ വീട്ടിൽ സിയാദ് (35) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽനിന്ന്​ എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിലെ യാത്രക്കാരായിരുന്നു ഇവർ. കമീഷണർക്ക്​ ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ശക്തൻ സ്റ്റാൻഡ് പരിസരത്ത്​ ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തിയാണ് പ്രതികളുടെ ബാഗുകളിൽനിന്ന്​ കഞ്ചാവ് കണ്ടെടുത്തത്. ഇവർ സ്ഥിരമായി ആന്ധ്രയിൽനിന്ന്​ വിവിധ മാർഗങ്ങൾ മുഖേന കഞ്ചാവ് കടത്തിവന്നിരുന്നതായി അറിവായിട്ടുണ്ട്. ഇപ്പോൾ പിടികൂടിയ കഞ്ചാവ് ഓണത്തിന് വിവിധ സ്ഥലങ്ങളിലെ വിദ്യാർഥികൾക്ക് വിൽപന നടത്താനുള്ളതായിരു​ന്നെന്നാണ് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയത്. കോടതി പ്രതികളെ റിമാൻഡ്​ ചെയ്തു. tcr_chr3- badusha-ബാദുഷ tcr_chr3-ziyad-സിയാദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.