12 വാർഡുകൾ പൂർണമായി അടച്ചിടും

കണ്ണൂർ: ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാന്‍ കലക്​ടര്‍ ഉത്തരവിട്ടു. ശ്രീകണ്​ഠപുരം -21, ചെറുതാഴം -9, കടന്നപ്പള്ളി പാണപ്പുഴ -1, നാറാത്ത് -13, ചിറക്കല്‍ -11, 20, കുഞ്ഞിമംഗലം -9, എരമം കുറ്റൂര്‍ -10, പയ്യന്നൂര്‍ -8, പെരിങ്ങോം വയക്കര -12, വളപട്ടണം -5, 8 എന്നീ വാര്‍ഡുകളാണ് പൂര്‍ണമായി അടച്ചിടുക. അതേസമയം, പുറത്തുനിന്നെത്തിയയാള്‍ക്ക് കോവിഡ് ബാധയുണ്ടായ ഏഴോം പഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയ്​ന്‍മൻെറ്​ സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്​ന്‍മൻെറ്​ സോണിൽ ഉള്‍പ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.