സൗത്ത്​ ഇന്ത്യൻ ബാങ്കിന്​ അറ്റാദായം 81.65 കോടി

തൃശൂർ: സൗത്ത്​ ഇന്ത്യൻ ബാങ്ക്​ 2020-21 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 81.65 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത്​ 73.26 കോടി ആയിരുന്നു. 11.45 ശതമാനമാണ്​ വർധന. പ്രവർത്തന ലാഭം ഒന്നാം പാദത്തിൽ 27.09 ശതമാനം വർധനയോടെ 403.68 കോടി രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 317.63 കോടി ആയിരുന്നു പ്രവർത്തനലാഭം. അറ്റപലിശ വരുമാനത്തിൽ 10 ശതമാനം വർധനയുണ്ടായി. അറ്റപലിശ മാർജിൻ 2.53 ശതമാനത്തിൽനിന്ന്​ 2.62 ശതമാനം ആയി ഉയർന്നു. പലിശേതര വരുമാനത്തിൽ 57 ശതമാനം വർധന രേഖപ്പെടുത്തി. മൊത്തം നിഷ്​ക്രിയാസ്​തി 4.96 ശതമാനത്തിൽനിന്ന്​ 4.93 ശതമാനം ആയി കുറഞ്ഞു. അറ്റ നിഷ്​ക്രിയാസ്​തി 3.41 ശതമാനത്തിൽനിന്ന്​ 3.09 ശതമാനം ആയി കുറഞ്ഞു. നിഷ്​ക്രിയ വായ്​പകൾക്കായുള്ള നീക്കിയിരിപ്പ്​ അനുപാതം 45.08 ശതമാനത്തിൽനിന്ന്​ 58.76 ശതമാനം ആയി വർധിച്ചു. ഈ വർധന ബാങ്കിന്​ ശ്രദ്ധേയമായ നേട്ടമാ​െണന്ന്​ എം.ഡി ആൻഡ്​ സി.ഇ.ഒ വി.ജി. മാത്യു ഫലപ്രഖ്യാപന വേളയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.