പെരിന്തൽമണ്ണയിൽ കടകളിൽ മോഷണം; ബാഗ് ഷോപ്പിൽ നിന്ന് 60,000 രൂപ കവർന്നു

പെരിന്തൽമണ്ണ: ബൈപാസിലെ കക്കൂത്ത് റോഡിൽ കടയുടെ പൂട്ട് കുത്തിത്തുറന്ന് 60,000 രൂപ കവർന്നു. 'സ്റ്റൈൽ വ്ലോഗ്' ബാഗ് ഷോപ്പിലാണ് മോഷണം നടന്നത്. ഷട്ടർ പിക്കാസ് ഉപയോഗിച്ച് തകർത്ത്​ അകത്തുകടന്നാണ് മേശവലിപ്പിൽ വെച്ച പണം മോഷ്ടിച്ചതെന്ന് കടയുടമ സിദ്ദീഖ് പാറയിൽ പറഞ്ഞു. ബർമുഡയും ടീ ഷർട്ടും മുഖം മറക്കുന്ന തൊപ്പിയും ധരിച്ചയാളുടെ ദൃശ്യങ്ങൾ സമീപ​ത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ച 3.30നായിരുന്നു സംഭവം. ജില്ല ആശുപത്രിക്ക് സമീപം മരുന്നുകടയിലും ഫാൻസി ഷോപ്പിലും സമാന രീതിയിൽ മോഷണം നടന്നു. മറ്റ്​ രണ്ടു കടകളിൽ മോഷണശ്രമവുമുണ്ടായി. പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു. മാർച്ച്‌ 21ന്​ അമ്മിനിക്കാട്ട്​ വീട്ടുകാർ വിനോദയാത്രക്ക് പോയ നേരം 34 പവൻ സ്വർണാഭരണങ്ങൾ കവർന്നിരുന്നു. അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കിട്ടിയില്ല. ടൗണിൽ കടകളിൽ തന്നെ ചെറുതും വലുതുമായി ഒട്ടേറെ മോഷണങ്ങൾ നടന്നിരുന്നു. പലതിലും പ്രതികളെ പിടികൂടാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.