പ്രവാസി പെൻഷൻ: 60 കഴിഞ്ഞവരെ കൂടി ഉൾപ്പെടുത്തണം - പ്രവാസി വെൽഫെയർ ഫോറം

താനൂർ: 60 വയസ്സ് കഴിഞ്ഞവരെ കൂടി ക്ഷേമനിധിയിൽ ഉൾപ്പെടുത്തി പ്രവാസി പെൻഷൻ വികസിപ്പിക്കണമെന്ന് പ്രവാസി വെൽ​െഫയർ ഫോറം താനൂർ മണ്ഡലം കമ്മിറ്റി യോഗം സർക്കാറിനോടാവശ്യപ്പെട്ടു. മിനിമം പെൻഷൻ 5000 രൂപയാക്കുക, മാസാന്തം അടക്കേണ്ട തുക വർധിപ്പിച്ച നടപടി പിൻവലിക്കുക, പ്രവാസി പുനരധിവാസം കാര്യക്ഷമമാക്കുന്നതിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുക, പലിശരഹിത വായ്പകൾ അനുവദിക്കുക, വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതശരീരം സൗജന്യമായി നാട്ടിൽ എത്തിക്കുക, സീസൺ നോക്കി യാത്രക്കാരെ പിഴിയുന്ന വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ സ്ഥലം എം.എൽ.എയുടെയും എം.പിയുടെയും ശ്രദ്ധയിൽപ്പെടുത്താനും പ്രവാസി പെൻഷനെക്കുറിച്ച് മുൻ പ്രവാസികളെ ബോധവത്​കരിക്കാനും കൺവീനർ ഹംസ മണ്ടകത്തിങ്ങലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. മൂസക്കുട്ടി മങ്ങാട്ടിൽ, അബ്ദുൽ അസീസ് പൊന്മുണ്ടം, എ.കെ. സൈദലവി, എ.പി. അബ്ബാസ്, കെ. ജാഫർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.