തിരൂർ: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർ.പി.എഫും ചേർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 5.1 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. ചെന്നൈ -മംഗലാപുരം മെയിൽ എക്സ്പ്രസിൽ വന്ന പശ്ചിമ ബംഗാൾ ബർദമാൻ സ്വദേശിയായ എസ്.കെ. സൈഫുദ്ദീനെയാണ് (23) ചൊവ്വാഴ്ച രാവിലെ 6.30ന് പിടികൂടിയത്. തിരൂർ എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാര്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് അന്തർസംസ്ഥാന തൊഴിലാളികൾ കഞ്ചാവ് കടത്തിക്കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് മലപ്പുറം എക്സൈസ് ഇന്‍റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓണാഘോഷത്തോടനുബന്ധിച്ച് ചെറിയ പൊതികളാക്കി വിൽപന നടത്താനാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് പ്രതി എക്സൈസിനോട് സമ്മതിച്ചു. പരിശോധനയിൽ പ്രിവന്‍റിവ് ഓഫിസർ രവീന്ദ്രനാഥ്, സി.ഇ.ഒമാരായ പ്രമോദ്, അബിൻ രാജ്, മലപ്പുറം എക്സൈസ് ഇന്‍റലിജൻസ് പ്രിവന്‍റിവ് ഓഫിസർ വി.ആർ. രാജേഷ് കുമാർ, ആർ.പി.എഫ് സബ് ഇൻസ്പെക്ടർ സുനിൽകുമാർ, സജി അഗസ്റ്റിൻ, കോൺസ്റ്റബ്ൾ ഒ.പി. ബാബു എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. m3 arrest saifudheen : കഞ്ചാവുമായി പിടിയിലായ പ്രതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.