കരിപ്പൂരിൽ 50 ലക്ഷത്തി​െൻറ സ്വർണം പിടിച്ചു

കരിപ്പൂരിൽ 50 ലക്ഷത്തി​ൻെറ സ്വർണം പിടിച്ചു കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ ദുബൈയിൽനിന്ന്​ എത്തിയ രണ്ട്​ കാസർകോട്​ സ്വദേശികളിൽനിന്ന്​ 50 ലക്ഷത്തി​ൻെറ സ്വർണം പിടികൂടി. കാസർകോട്​ സ്വദേശി അബ്​ദുൽ ഫായിസ്​, മുഹമ്മദ്​ അഫ്​സൽ എന്നിവരിൽനിന്നാണ്​ എയർ കസ്​റ്റംസ്​ ഇൻറലിജൻസ്​ സ്വർണം പിടികൂടിയത്​. ഫായിസില്‍നിന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയ 545 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. സൈക്കിളി​ൻെറ പെഡല്‍ ഷാഫ്റ്റിനുള്ളിലാണ് മുഹമ്മദ്​ അഫ്​സൽ 582 ഗ്രാം സ്വര്‍ണം കടത്തിയത്. പെഡൽ ഷാഫ്​റ്റിന്​ മുകളിൽ തിരിച്ചറിയാതിരിക്കാൻ വെള്ളി നിറം പ​ൂ​ശിയ നിലയിലായിരുന്നു സ്വർണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.