പുൽവെട്ടയിൽ 45 ലക്ഷത്തിന്റെ പദ്ധതികൾ സമർപ്പിച്ചു

കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുൽവെട്ട വാർഡിൽ നിർമാണം പൂർത്തിയാക്കിയ ആറ് റോഡുകളും ബ്ലോക്ക്​ പഞ്ചായത്ത് ഫണ്ടിൽ നവീകരിച്ച ഒരു റോഡും തുറന്നുകൊടുത്തു. 45 ലക്ഷം രൂപയുടെ പദ്ധതികളാണ് സമർപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ടി.കെ. ഉമ്മർ, ഷീന ജിൽസ്, ഷീബ പള്ളിക്കുത്ത്, വാർഡ് അംഗം ഇ. കുഞ്ഞാണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശൈലേഷ് പട്ടിക്കാടൻ, പി.പി. ഷമീർ, സുനിൽ വെള്ളില എന്നിവർ സംസാരിച്ചു. mn krkd pulvetta roads പുൽവെട്ടയിലെ വിവിധ പദ്ധതികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.