യാത്രയയപ്പു സമ്മേളനം: എ.ഇ.ഒ ഉള്‍പ്പെടെ ഉപജില്ലയില്‍നിന്ന് 45 പേർ ഈ വര്‍ഷം വിരമിച്ചു നിലമ്പൂര്‍: ഉപജില്ല അധ‍്യാപക സമിതിയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ യാത്രയയപ്പു സമ്മേളനം സംഘടിപ്പിച്ചു. ഈ വര്‍ഷം സർവിസില്‍നിന്ന് വിരമിക്കുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍, പ്രധാനാധ‍്യാപകര്‍, അധ‍്യാപകര്‍, അനധ‍്യാപകര്‍ എന്നിവര്‍ക്കാണ് യാത്രയയപ്പു നല്‍കിയത്. നിലമ്പൂര്‍ എ.ഇ.ഒ ടി.പി. മോഹന്‍ദാസ് ഉള്‍പ്പെടെ 45 പേരാണ് ഉപജില്ലയില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്നത്. നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. പുഷ്പവല്ലി അധ‍്യക്ഷത വഹിച്ചു. ഡി.ഇ.ഒ ആര്‍. സൗദാമിനി മുഖ്യാതിഥിയായി. പി. രജനി, കെ. സന്തോഷ്, ജോസ് പറക്കുംതാനം, കെ. ഫസല്‍ഹഖ്, പി.സി. അബ്ദുൽ സലീം, വി. സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. വി. യൂസഫ് സിദ്ദീഖ് സ്വാഗതവും ബേബി പി. ജോര്‍ജ് നന്ദിയും പറഞ്ഞു. Nilambur photo-1 Yathra yaypu- ഉപജില്ല അധ‍്യാപക സമിതിയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടന്ന യാത്രയയപ്പു സമ്മേളനം നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.