കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസും കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസും സംയുക്തമായി 3.86 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് എത്തിയ നാല് പേരിൽനിന്നാണ് സ്വർണം പിടികൂടിയത്. അബൂദബിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം കൂരിയാട് പാക്കടപുറായ സ്വദേശി മുജീബ് റഹ്മാനിൽ (25) നിന്ന് 874 ഗ്രാം, ബഹ്റൈനിൽനിന്നുള്ള ഗൾഫ് എയറിലെത്തിയ മലപ്പുറം അമരമ്പലം കൂറ്റമ്പാറ സ്വദേശി സക്കീർ പുലത്തിൽ (50) നിന്ന് 968 ഗ്രാം, വയനാട് അമ്പലവയൽ നെല്ലറക്കൽ സ്വദേശി മുഹമ്മദ് ഫൈസലിൽ (32) നിന്ന് 1019 ഗ്രാം, എയർ അറേബ്യയിൽ ഷാർജയിൽനിന്നെത്തിയ മഞ്ചേരി പൂക്കൊളത്തൂർ പൊട്ടണംചാലി ഫൈസലിൽ (36) നിന്ന് 1008 ഗ്രാമുമാണ് സംയുക്ത പരിശോധനയിൽ പിടികൂടിയത്. നാല് പേരും മിശ്രിതരൂപത്തിലാക്കിയ സ്വർണം കാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.