മഞ്ചേരി മണ്ഡലത്തിലെ റോഡ്​ പ്രവൃത്തികൾക്ക് 3.62 കോടി

മഞ്ചേരി: മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 3.62 കോടി രൂപ അനുവദിച്ചതായി അഡ്വ. എം. ഉമ്മർ എം.എൽ.എ അറിയിച്ചു. നേരത്തെ അനുവദിച്ച മൂന്ന് കോടിക്ക് പുറമെയാണ് ഈ തുക അനുവദിച്ചത്. തൊടികപ്പുലം-പൊൻകിയമ്മൽ കോളനി റോഡ് 27 ലക്ഷം, ചെറുമുണ്ടകുന്ന് - ആർ.സി പള്ളി റോഡ് 10 ലക്ഷം, വാക്കോട് -പുല്ലാണിക്കാട് റോഡ് 10 ലക്ഷം, കല്ലുക്കുന്ന് -മുണ്ടതോട് റോഡ് 10 ലക്ഷം, സ്രാമ്പിക്കൽകുന്ന് -മാടമ്പി റോഡ് 10 ലക്ഷം, പട്ടിക്കാട് -മണ്ണാർമല ജങ്ഷൻ ജുമാമസ്ജിദ് റോഡ് 10 ലക്ഷം, മഖാംപടി ക്ഷേത്രം -റെയിൽവേ സ്​റ്റേഷൻ റോഡ് 20 ലക്ഷം, മഖാംപടി -കോവിൽ ആശാരിപാടം റോഡ് 10 ലക്ഷം, 19ാം മൈൽ -വഴങ്ങോട് -കീഴാറ്റൂർ റോഡ്​ 15 ലക്ഷം, 22ാം മൈൽ മുള്ളമ്പാറ -പട്ടർകുളം റോഡ് 35 ലക്ഷം, ബാറ്ററി കമ്പനി -മഖ്ദൂമിയ്യ -മഞ്ഞക്കാട്ടുകുണ്ട റോഡ് 15 ലക്ഷം, പൊങ്കിയംകുന്ന് -തൊടികപ്പുലം മണ്ണഴിക്കുളം റോഡ് 18 ലക്ഷം, പാലക്കുന്ന് -കോലാർക്കുന്ന് റോഡ്​ 10 ലക്ഷം, ഒടോമ്പറ്റ -സുൽത്താൻ റോഡ് 10 ലക്ഷം, മൂരിപ്പാടം -പന്നിക്കുഴി -എരുകുമ്പാലി റോഡ് 10 ലക്ഷം, വട്ടപ്പറമ്പ് റോഡ് 10 ലക്ഷം, നെല്ലിക്കുന്നുമ്മൽ എസ്.സി. കോളനി റോഡ് 10 ലക്ഷം, കാരാട്ടാൽ -മമ്പാടൻ മുക്ക് -കാളമ്പാറ റോഡ് 10 ലക്ഷം, അത്താണിക്കൽ -അമ്പലപ്പടി സ്​റ്റേഡിയം റോഡ് 32 ലക്ഷം, കമ്യൂണിറ്റി ഹാൾ -കൊച്ചോട് റോഡ് അഞ്ച്​ ലക്ഷം, ആലുങ്ങൽകുന്ന് -പറമ്പാട്ടുകണ്ടി റോഡ് 10 ലക്ഷം, കണ്ടാലപ്പാറ -ഒരപ്പിൽ റോഡ് 10 ലക്ഷം, നീലത്തോട് - ചക്കുമ്പുറം റോഡ് 10 ലക്ഷം, വലിയപൊയിൽ -മലയിൽതൊടി റോഡ് 10 ലക്ഷം, മൈലാഞ്ചിപ്പടി -വെളുങ്ങോട്ടിരി റോഡ് 10 ലക്ഷം, പറക്കാത്തൊടി റോഡ് 10ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.