കട​മ്പോട്ട്​ ബാപ്പുഹാജി അനുസ്മരണ സംഗമം ​31ന്

മലപ്പുറം: കാൽനൂറ്റാണ്ട്​ കാലം ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റും വേങ്ങര ബി.ഡി.സി ചെയർമാനുമായിരുന്ന കട​മ്പോട്ട്​ ബാപ്പു ഹാജിയുടെ അനുസ്മരണ സംഗമം മേയ് ​31ന്​ നടക്കുമെന്ന്​ കടമ്പോട്ട്​ ബാപ്പുഹാജി ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട്​ നാലിന്​ തൊടുകുത്ത്​പറമ്പ്​ മർവ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ ഉദ്​ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യാതിഥിയാവും. വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സി.പി. സൈതലവി (പത്രം, സാമൂഹിക പ്രവർത്തനം), മുസ്തഫ കടമ്പോട്ട്​ (പി.എസ്​.സി അംഗം), ഡോ. വി. ഉമർ ഫാറൂഖ്​ (ആരോഗ്യം), ഡോ. നെച്ചിക്കാട്ടിൽ മുഹമ്മദ്​ കുട്ടി (ബിസിനസ്​, കാരുണ്യ പ്രവർത്തനം) എന്നിവരെ ആദരിക്കും. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റ്​ കടമ്പോട്ട്​ മൂസ ഹാജി, ഫൗണ്ടേഷൻ സെക്രട്ടറി ടി.ടി. മുഹമ്മദ്​, ഇഖ്​ബാൽ എറമ്പത്ത്​, ഷൗക്കത്ത്​ കടമ്പോട്ട്​, കെ.സി. നാസർ എന്നിവർ വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.