ഡ‍്യൂട്ടി ക്രമീകരണമില്ല; 28ന് കരിദിനം ആചരിക്കും

നിലമ്പൂർ: കോവിഡ് രോഗവ്യാപനം തടയാൻ സർക്കാർ ഓഫിസുകളിലും ജീവനക്കാർക്കും ഏർപ്പെടുത്തിയ ഡ്യൂട്ടി ക്രമീകരണം വനപാലകരുടെ മേഖലയിൽ മാത്രം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ജൂലൈ 28ന് വനപാലകർ കരിദിനം ആചരിക്കും. കേരള ഫോറസ്​റ്റ്​ പ്രൊട്ടക്റ്റീവ് സ്​റ്റാഫ് അസോസിയേഷൻ നേതൃത്വത്തിലാണ് സംസ്ഥാനത്ത് കരിദിനം ആചരിക്കുക. ആവശ‍്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് സമരത്തി‍ൻെറ ആദ‍്യപടിയെന്ന നിലയിൽ കരിദിനം ആചരിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.