എടക്കര: കിഴക്കന്‍ ഏറനാടിന്‍റെ വിദ്യാഭ്യാസ രംഗത്ത് അറിവിന്‍ വിപ്ലവത്തിന് തിരികൊളുത്തിയ പാലേമാട് വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയത്തിന്‍റെ സ്ഥാപകന്‍ കെ.ആര്‍. ഭാസ്കരപിള്ളക്ക് എടക്കര ഗ്രാമപഞ്ചായത്തും പൗരാവലിയും ചേര്‍ന്ന് സ്നേഹാദരവ് നല്‍കുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് കലാസാഗറില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയില്‍ തുറന്ന വാഹനത്തില്‍ ഭാസ്കരപിള്ളയെ ആനയിക്കും. ഇന്ദിരഗാന്ധി ബസ് ടെര്‍മിനല്‍ പരിസരത്ത് നടക്കുന്ന ചടങ്ങ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ കാരാടന്‍ സുലൈമാന്‍ അധ്യക്ഷത വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ ഒ.ടി. ജെയിംസ്, കാരാടന്‍ സുലൈമാന്‍, കെ. ആയിശക്കുട്ടി, പി. മോഹനന്‍, മുഹമ്മദ് റഫീഖ് പോത്തുകല്‍, ടി.ടി. നാസര്‍, സണ്ണി കുര്യന്‍, സി. രാധാകൃഷ്ണന്‍, ഷാജി എടക്കര എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.