സര്‍ട്ടിഫിക്കറ്റ് വിതരണം 27 ന്

സര്‍ട്ടിഫിക്കറ്റ് വിതരണം 27ന് കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയിലെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സില്‍ മൂന്ന് വര്‍ഷത്തെ മാപ്പിളപ്പാട്ട് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഫെബ്രുവരി 27ന് നടക്കും. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നേരത്തെ മാറ്റിവെച്ച പരിപാടി രാവിലെ 10.30ന് വൈദ്യര്‍ അക്കാദമിയിലെ മാനവീയം വേദിയിലാണ് നടക്കുക. അക്കാദമി ചെയര്‍മാര്‍ ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിദ്യാർഥികളുടെ ഇശല്‍വാണി റേഡിയോ ഗാനാവതരണവും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.