കസ്റ്റംസിനെ വെട്ടിച്ച സ്വർണവുമായി കരിപ്പൂരിൽ മൂന്ന്​ പേർ പൊലീസ്​ പിടിയിൽ പരിശോധന കഴിഞ്ഞു വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ മൂന്ന് യാത്രക്കാരില്‍ നിന്ന് 2.603 കിലോ ഗ്രാം സ്വര്‍ണ മിശ്രിതം പൊലീസ് പിടികൂടി

കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ യാത്രികർ വീണ്ടും പൊലീസ്​ പിടിയിൽ. മൂന്ന് യാത്രക്കാരില്‍ നിന്ന് 2.603 കിലോ ഗ്രാം സ്വര്‍ണ മിശ്രിതം കരിപ്പൂര്‍ പൊലീസ് പിടികൂടി. ദുബൈയില്‍ നിന്ന് ഒമാന്‍ എയര്‍ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കാസർകോട് മട്ടത്തൊടി ജലീല്‍ (25) എന്ന യാത്രക്കാരനില്‍ നിന്ന് 997 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെത്തിയത്. ഇയാളെ സ്വീകരിക്കാനെത്തിയ കാസർകോട് സ്വദേശി ബി. മുഹമ്മദ് ഷിഹാബിനേയും കസ്റ്റഡിയിലെടുത്തു. ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ കോഴിക്കോട് കല്ലായി സ്വദേശി കെ.പി. റംഷീദിൽ (33) നിന്ന് 802 ഗ്രാം സ്വര്‍ണ മിശ്രിതവും കോഴിക്കോട് നാദാപുരം സ്വദേശി പി.സി. അജ്മലിൽ (40) നിന്ന് 804 ഗ്രാമുമാണ്​ കണ്ടെത്തിയത്. മൂവരും 10 കാപ്​സ്യൂളുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.