കൊണ്ടോട്ടിയില്‍ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന്​ 2.45 ​േകാടിയുടെ ഭരണാനുമതി

കൊണ്ടോട്ടി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ടോട്ടി മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 2.45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. വളയങ്ങോട്ട് ചാലില്‍ മനാട്ട് റോഡ് (20 ലക്ഷം), ഓവുങ്ങല്‍ വലിയമല റോഡ്, അക്കരപ്പറമ്പ് കാഞ്ഞിരംകോട്ട് റോഡ്, മില്ലുംപടി ആമിനങ്ങാട് റോഡ്, പൊന്നാട് തീണ്ടാപ്പാറ റോഡ് (20 ലക്ഷം), വെട്ടുകാട് ചെറുമുറ്റം റോഡ്, അരൂര്‍ കുഴിപ്പന റോഡ്, ചുണ്ടത്തില്‍ മൂര്‍ത്തൊടി റോഡ്, പൊറ്റമ്മല്‍ ചെറൂത് റോഡ്, കാരാട്ട് പറമ്പ് മേച്ചീരി റോഡ് (25 ലക്ഷം), ടി.ബി പനയംപറമ്പ് റോഡ്, ചെറാട് മുണ്ടശ്ശേരി റോഡ്, മാതംകുത്ത് യൂത്ത് സ്​റ്റേഡിയം റോഡ്, കൊണ്ടോട്ടി ദയ നഗര്‍ യൂത്ത് സ്​റ്റേഡിയം റോഡ് (25 ലക്ഷം) സിയാംകണ്ടം പാലത്തിച്ചാല്‍ കോഴിക്കോട്ടുകുന്ന് റോഡ്, പെരിയമ്പലം കുണ്ടേരി ആലുങ്ങല്‍ റോഡ്, ചെനപ്പറമ്പ് റോഡ് (20 ലക്ഷം ) മുക്കൂട് ചിറയില്‍ റോഡ് (15 ലക്ഷം), യാത്രി നിവാസ് അമ്പലക്കണ്ടി ഹരിജന്‍ കോളനി റോഡ് (15 ലക്ഷം ), കൊട്ടുക്കര വരിക്കലായി ഒന്നാം മൈല്‍ റോഡ് (20 ലക്ഷം) അത്താണിക്കല്‍ മഞ്ചക്കാട് റോഡ്, അമ്പലക്കണ്ടി താണിക്കോട്ടു പാടം റോഡ്, ആറൊടിയില്‍ കണ്ണഞ്ചേരി റോഡ്, ഫെറോപ്ലൈ പരാക്കുന്നുമ്മല്‍ റോഡ് (25 ലക്ഷം), വളപ്പില്‍താഴം പൂളക്കലത്തൊടി റോഡ്, കളത്തിങ്ങപുറായ് റോഡ്, അനന്തായുര്‍ ചൂരപ്പട്ട റോഡ് (25 ലക്ഷം), കൈതക്കോട് കൊട്ടാശേരി റോഡ്, മുക്കൂട് ആലക്കാപ്പറമ്പ് ചുങ്കം റോഡ് (30 ലക്ഷം) എന്നിവക്കാണ് അനുമതി ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.