മലപ്പുറം: അനെര്‍ട്ട് മുഖേന സബ്‌സിഡി നിരക്കില്‍ വീടുകളില്‍ നടപ്പാക്കുന്ന സൗരതേജസ് പദ്ധതിക്ക് സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്കരണവും ഈമാസം 21, 22, 23 തീയതികളില്‍ മലപ്പുറത്ത് നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ കുന്നുമ്മല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ആളുകള്‍ക്ക് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. ഗാര്‍ഹിക ഉപഭോക്താവിന് 20 മുതല്‍ 40 വരെ ശതമാനം സബ്‌സിഡി ലഭിക്കും. രണ്ട് കിലോവാട്ട് മുതല്‍ 10 കിലോവാട്ട് വരെ സൗരോര്‍ജ പ്ലാന്റുകള്‍ പദ്ധതിയില്‍ ലഭ്യമാണ്. കൂടാതെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കുന്ന അനെര്‍ട്ട് ഊര്‍ജ മിത്ര കേന്ദ്രങ്ങളിലും രജിസ്‌ട്രേഷന് സൗകര്യമുണ്ട്. വിവരങ്ങള്‍ക്ക് വേങ്ങര 9633222666, മഞ്ചേരി 9846628099, മലപ്പുറം 8547073900, പെരിന്തല്‍മണ്ണ 9847014714, കൊണ്ടോട്ടി 9946044245, ഏറനാട് 9946044245, കോട്ടക്കല്‍ 7736100106, വണ്ടൂര്‍ 9567686699, മങ്കട 7736100106. വാര്‍ത്തസമ്മേളനത്തില്‍ അനര്‍ട്ട് ടെക്‌നീഷ്യന്‍ വി.ഡി. ബിജോയ്, ടെക്‌നിക്കല്‍ അസി. എന്‍. തോമസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.