എക്സ്​​​​​േപ്ലാറ 2022

ചെറുതുരുത്തി: കുരുന്നുകളിൽ ശാസ്ത്ര അവബോധം വളർത്താൻ ആറ്റൂർ അറഫ സ്കൂളിൽ എക്സ്​​​േപ്ലാറ 2022 സ്കൂൾ ജനറൽ സെക്രട്ടറി കെ.എസ്. ഹംസ ഉദ്ഘാടനം ചെയ്തു. അഞ്ച് സെഷനുകളിലായി ശാസ്ത്രമേളയും കലാവിരുന്നുമുൾപ്പെടെ നടന്നു. സ്കൂൾ ചെയർമാൻ കെ.എസ്. അബ്ദുള്ള അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ പ്രീതി മാരാർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്‍റ്​ കെ.എം. മുഹമ്മദ്, സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ്, എം. ഉസ്മാൻ, ഹുസൈൻ ചെറുതുരുത്തി, ഉമ്മർ ഉഷസ്, അബ്ദുൽ റഹ്മാൻ, എം. അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ വസന്ത മാധവൻ സ്വാഗതവും സൂപ്പർവൈസർ ലീന ഹാൻസ് നന്ദിയും പറഞ്ഞു. ചടങ്ങിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ പൂർവ വിദ്യാർഥിനി ഡോ. ലൂലു തസലിമിനെ ആദരിച്ചു. ചിത്രം:TCTC Ty 2ആറ്റൂർ അറഫ സ്കുളിൽ എക്സ്​​​േപ്ലാറ 2022 ഉദ്ഘാടനം സ്കൂൾ ജനറൽ സെക്രട്ടറി കെ.എസ്. ഹംസ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT