യൂത്ത് കോൺഗ്രസ് ''മേള 2022'' വിളംബര ഘോഷയാത്ര

യൂത്ത് കോൺഗ്രസ് ''മേള 2022'' വിളംബര ഘോഷയാത്ര യൂത്ത് കോൺഗ്രസ് 'മേള 2022' വിളംബര ഘോഷയാത്ര മഞ്ചേരി: നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന 'മേള 2022'ന്‍റെ വിളംബര ഘോഷയാത്ര നടത്തി. കച്ചേരിപ്പടി ബസ് സ്റ്റാൻഡ്​​ പരിസരത്തുനിന്ന്​ ആരംഭിച്ച ഘോഷയാത്രയിൽ ഒപ്പന, കോൽക്കളി, മോഹിനിയാട്ടം തുടങ്ങി വിവിധ കലാരൂപങ്ങളും കുതിര സവാരി, സ്കേറ്റിങ് എന്നിവയും അണിനിരന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. സമാപന യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ ആസാദ്‌ തമ്പാനങ്ങാടി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്‍റ്​ ഷാജി പാച്ചേരി, ജനറൽ സെക്രട്ടറി നൗഫൽ ബാബു, ജില്ല ജനറൽ സെക്രട്ടറിമാരായ സുനിൽ വണ്ടൂർ, രമ്യ ശങ്കർ, സൈഫു, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റാഷിദ്‌ വട്ടപ്പാറ, മണ്ഡലം പ്രസിഡന്‍റുമാരായ ഷബീർ കുരിക്കൾ, ഫൈസൽ പാണ്ടിക്കാട്, ശിഹാബ് എടപ്പറ്റ, ഹനീഫ കീഴാറ്റൂർ, നസീർ, ഷാൻ കൊടവണ്ടി, ഹനീഫ ചാടിക്കൽ, സഹദ് മേലക്കം, മുഫശ്ശിർ നെല്ലിക്കുത്ത്, ദീപു എന്നിവർ സംസാരിച്ചു. me youth : യൂത്ത് കോൺഗ്രസ് മഞ്ചേരിയിൽ നടത്തിയ വിളംബര ഘോഷയാത്ര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.