തൃശൂർ: ജൂബിലി മിഷൻ ആശുപത്രി സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് സ്ഥാപക ഡയറക്ടർ മോൺ. മാത്യു മുരിങ്ങാത്തേരിയെയും അന്തരിച്ച ഡോ. ഏഡൻവാലയെയും ആദരിക്കാൻ സംഘടിപ്പിച്ച . മോൺ. മാത്യു മുരിങ്ങാത്തേരി മെമ്മോറിയൽ ദേശീയ ഹെൽത്ത് കെയർ മിഷനറി അവാർഡ് മരണാനന്തര ബഹുമതിയായി മുറിച്ചുണ്ട്-മുറി അണ്ണാക്ക് ശസ്ത്രക്രിയ വിദഗ്ധനായിരുന്ന ഡോ. ഏഡൻവാലക്ക് ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി സമർപ്പിച്ചു. 50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഡോ. ഏഡൻവാലയുടെ ഭാര്യ ഗുൽനാർ ഏഡൻവാല ഏറ്റുവാങ്ങി. ഏഡൻവാലയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഭാഷണ പരമ്പരയിൽ ആദ്യത്തേത് അദ്ദേഹത്തിന്‍റെ മകനും യു.കെയിൽ ജറിയാട്രീഷ്യനുമായ ഡോ. ഫിർദോസ് ഏഡൻവാല നിർവഹിച്ചു. ഡോ. ഏഡൻവാല മെമ്മോറിയൽ പീഡിയാട്രിക് ചാരിറ്റി ഫണ്ടിന്‍റെ പ്രഖ്യാപനം മുൻ ഡി.ജി.പി ഋഷിരാജ്സിങ് നിർവഹിച്ചു. മംമ്ത കരോൾ, സൂസന്ന ഷഫർ, ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ. സി.ഇ.ഒ ഡോ. ബെന്നി ജോസഫ്, അസി. ഡയറക്ടർ ഫാ. ഡെമിൻ തറയിൽ, പ്രിൻസിപ്പൽ ഡോ. പ്രവീൺ ലാൽ എന്നിവർ പങ്കെടുത്തു. Award Cheque
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.