ബേക്കറിയിൽനിന്ന്​ 160 ലിറ്റർ വൈൻ പിടികൂടി

ഫോട്ടോ: Alanallur mundiri juice പിടികൂടിയ വൈൻ അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറത്ത്​ ബേക്കറിയിൽനിന്ന്​ മുന്തിരി ജ്യൂസിൽ ഈസ്​റ്റും പഞ്ചസാരയുമിട്ട് തയാറാക്കിയ 160 ലിറ്റർ വൈൻ ജ്യൂസ് പിടികൂടി. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെ നടത്തിയ പരിശോധനയിലാണിത്​ പിടികൂടിയത്. കുടങ്ങളിലും മറ്റു പാത്രങ്ങളിലും സൂക്ഷിച്ച നിലയിലായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കടയുടമ എം.പി. അൻവറലിയെ (42) പിടികൂടി. മണ്ണാർക്കാട് സർക്കിൾ ഓഫിസ് എക്സൈസ് ഇൻസ്പെക്ടർ എം.എസ്. പ്രകാശ്, എസ്. ജയകുമാർ, രങ്കൻ, അനുരാജ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.