ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ്​ ഉൾപ്പെടെ 14 പേരുടെ കോവിഡ് പരിശോധനാഫലം നെഗറ്റിവ്

കൂത്തുപറമ്പ്: ക്വാറൻറീനിലായിരുന്ന ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ്​ ഉൾപ്പെടെയുള്ള 14 പേരുടെ കോവിഡ് പരിശോധനാഫലം നെഗറ്റിവ്. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ള 14 പേരുടെ പരിശോധനാഫലമാണ് നെഗറ്റിവായത്. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ്​ യു.പി. ശോഭ, രണ്ട് സ്​റ്റാൻഡിങ്​ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ മൂന്ന് മെംബർമാർ, കണ്ണവം പൊലീസ് സ്​റ്റേഷനിലെ ഏതാനും ഉദ്യോഗസ്ഥർ, കെ.എസ്.ഐ.ഡി.സി ജീവനക്കാർ എന്നിവരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. വലിയ വെളിച്ചം സി.ഐ.എസ്.എഫ് ബാരക്കിലെ ഉദ്യോഗസ്ഥരുമായുള്ള സമ്പർക്കമാണ് പഞ്ചായത്ത് പ്രസിഡൻറ്​ ഉൾപ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കിയത്. ചെറുവാഞ്ചേരി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന ബാരക്കിൽ ഏർപ്പെടുത്തേണ്ട സുരക്ഷാനടപടികളെപ്പറ്റി ആലോചിക്കുന്നതിന് പഞ്ചായത്ത് ഓഫിസിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ പങ്കെടുത്ത സി.ഐ.എസ്​.എഫ് ഉദ്യോഗസ്ഥന് കോവിഡ് സ്​ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു പ്രസിഡൻറ്​ ഉൾപ്പെടെയുള്ളവരുടെ ക്വാറൻറീൻ. ഇതിനിടെ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന തൊടീക്കളം കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ഉപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും ക്വാറൻറീനിലായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ പരിശോധനാഫലവും കഴിഞ്ഞ ദിവസം നെഗറ്റിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ നിലനിന്നിരുന്ന ആശങ്കക്ക് ഒരുപരിധിവരെ പരിഹാരമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.