മലപ്പുറം: ഇ.എം.എസ് പഠനകേന്ദ്രം സംഘടിപ്പിക്കുന്ന 'ഇ.എം.എസിന്‍റെ ലോകം' 24ാമത് ദേശീയ സെമിനാർ ഈ മാസം 12, 13 തീയതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുത്തനത്താണി സി.വി ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിന്‍റെ ഉദ്ഘാടനം 12ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇ.എം.എസ് സ്മാരകപ്രഭാഷണം ഡോ. സുനിൽ പി. ഇളയിടം നിർവഹിക്കും. 'ദേശീയത, ഫെഡറലിസം, മതനിരപേക്ഷത' ആണ് ഈ വർഷത്തെ വിഷയം. ഉച്ചക്ക് രണ്ടിന് നടക്കുന്ന സെമിനാറിൽ വിവിധ വിഷയങ്ങളിൽ സി.പി.എം പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ. ബേബി, കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്, മന്ത്രി ആർ. ബിന്ദു തുടങ്ങിയവർ സംസാരിക്കും. വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ സംവിധായകൻ ആഷിഖ് അബു സംബന്ധിക്കും. 13ന് അനുസ്മരണ പ്രഭാഷണം സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കും. രണ്ടാംദിവസം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ, മന്ത്രി പി. രാജീവ്, എം. സ്വരാജ്, എളമരം കരീം, കെ.ഇ.എൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പി.ബി അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. കെ.ടി. ജലീൽ എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ പഠനഗവേഷണ ട്രസ്റ്റ് സെക്രട്ടറി ഇ.എൻ. മോഹൻദാസ്, സംഘാടകസമിതി ജനറൽ കൺവീനർ വി.പി. സഖറിയ, കെ.പി. ശങ്കരൻ, വി.കെ. രാജീവ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.