പെരിന്തൽമണ്ണ: മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകൾ പുനർ നിർമിക്കുന്നതിന് 1.15 കോടി രൂപ അനുവദിച്ചു. സംസ്ഥാന സർക്കാറിൻെറ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിഹിതം നൽകുന്നത്. മേലാറ്റൂർ ഗ്രാമപഞ്ചായത്തിലെ ചെമ്മാണിയോട്-മേലാറ്റൂർ ബൈപ്പാസ് റോഡ്-20 ലക്ഷം, വളയപ്പുറം-ചേനേങ്ങൽ റോഡ്-10 ലക്ഷം, ശാന്തിനഗർ-ഇരുളുംകാട് അത്താണി റോഡ്-20 ലക്ഷം, വെട്ടത്തൂർ പഞ്ചായത്തിലെ കിളിയങ്ങൽപാറ-കരിങ്ങറ റോഡ് 10 ലക്ഷം, എള്ളുകുത്തുന്നപാറ-പാറോതിങ്ങൽ കണ്ടം മദ്റസ പടിഞ്ഞാറേക്കര റോഡ്-10 ലക്ഷം, കുഞ്ഞാപ്പു നായർപടി-പുതുപറമ്പ് ചേരി റോഡ്-15 ലക്ഷം, പച്ചീരിപ്പാറ-പിടികപടി റോഡ്-15 ലക്ഷം, ആലിപ്പറമ്പ് പഞ്ചായത്തിലെ ബിടാത്തി കൂട്ടകാവ് റോഡ്-15 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. കൂടാതെ താഴെക്കോട് ഗ്രാമപഞ്ചായത്തിൽ നേരത്തെ അനുവദിച്ച ഓങ്ങോട്-കുടുങ്ങാപറമ്പ് റോഡ്, ഇബ്രാഹിംപടി-കോടോമ്പ്രം റോഡ്, പുത്തൂർ-തെയ്യോട്ട്ചിറ റോഡ് എന്നിവക്ക് പകരമായി മാന്തോണിക്കുന്ന്-മാരാട്ടരിക് റോഡ്-10 ലക്ഷം, കോതപുറം-മുതലപ്പാടം റോഡ്-10 ലക്ഷം, മുതിരമണ്ണ-ആലിയംപറമ്പ് റോഡ്-10 ലക്ഷം, ആട്ടീരിപ്പാറ-കുന്നുമ്മൽ കോളനി റോഡ്-10 ലക്ഷം, തങ്ങൾപടി-ഉപ്പുംകാവ് റോഡ്-10 ലക്ഷം, കുണ്ടംചോല-രാജാ എസ്റ്റേറ്റ് റോഡ്-അഞ്ചു ലക്ഷം എന്നിവയും ഉൾപ്പെടുത്തി ഭേദഗതി വരുത്തി ഭരണാനുമതി ലഭിച്ചതായി മഞ്ഞളാംകുഴി അലി എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തികൾ ഉടൻ ആരംഭിക്കുന്നതിന് എൽ.എസ്.ജി.ഡി എൻജിനിയറിങ് വിഭാഗത്തിന് നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.