അരുവാക്കോട് വനംവകുപ്പ് ഡിപ്പോയിൽനിന്ന് ചരിത്ര വിലക്ക് ലേലം കൊണ്ട തേക്ക് തടികൾ
നിലമ്പൂർ: നൂറ് വയസ്സ് കവിഞ്ഞ തേക്കുമരത്തിന്‍റെ തടിക്ക് ലേലത്തിൽ ലഭിച്ചത് റെക്കോഡ് വില. വഴിക്കടവ് റേഞ്ച് നെല്ലിക്കുത്ത് വനമേഖലയിൽനിന്ന് മുറിച്ചെടുത്ത തേക്കുമരത്തിന്‍റെ രണ്ട് തടിക്കഷ്ണങ്ങൾക്കാണ് റെക്കോഡ് വില ലഭിച്ചത്. പുഞ്ചക്കൊല്ലി നഗറിലെ ആദിവാസി കുടുംബങ്ങൾക്ക് ഭീഷണിയായതോടെയാണ് പ്രകൃതിദത്തമായ ഈ തേക്ക് വനം വകുപ്പ് മുറിച്ചെടുത്തത്.
നിലമ്പൂർ അരുവാക്കോട് ഡിപ്പോയിൽ നിന്നാണ് ലേലത്തിൽ വിറ്റത്. ടി.ജി ബെകസ്ബി ക്ലാസിൽപ്പെട്ട 5.10 മീറ്റർ നീളവും 2.40 മീറ്റർ വണ്ണവുമുള്ള 1.836 ക‍്യു.മീറ്റർ തടിക്ക് 5,43,000 രൂപ ലഭിച്ചു. ഗുജറാത്ത് സ്വദേശി സാഗറാണ് ലേലം കൊണ്ടത്. ഇതേ മരത്തിന്‍റെ ടി.ജി സെക്സ് ക്ലാസിൽപ്പെട്ട 5.20 മീറ്റർ നീളവും 3 മീറ്റർ വണ്ണവുമുള്ള 2.925 ക‍്യു.മീറ്ററുള്ള മറ്റൊരു കഷ്ണത്തിന് 5,21,000 രൂപയും ലഭിച്ചു. തമിഴ് നാട്ടിലെ ഹൗസാറ്റ് ട്രയ്ഡറാണ് ലേലം പിടിച്ചത്. ജി.എസ്.ടിയും മറ്റു നികുതികളും ഉൾപ്പെടെ രണ്ട് തടിക്കും കൂടി 31,85,828 രൂപ സർക്കാറിന് ലഭിക്കും. ഡിപ്പോയുടെ ചരിത്രത്തിലെ ഉയർന്ന വിലയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.