പദ്ധതി നിർവഹണത്തിൽ മികവുമായി തദ്ദേശ സ്ഥാപനങ്ങൾ കാലടി ഗ്രാമപഞ്ചായത്തിന് ചരിത്രനേട്ടം കാലടി: വാർഷിക പദ്ധതി നടത്തിപ്പിൽ സർവകാല നേട്ടം കൈവരിച്ച് കാലടി പഞ്ചായത്ത്. പദ്ധതി വിഹിതത്തിന്റെ 106 ശതമാനം ചെലവഴിച്ച് മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി. പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ നേട്ടമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം കെ. തിരുത്തി പറഞ്ഞു. ആസ്തി സംരക്ഷണ ഫണ്ട് ചെലവഴിക്കുന്ന കാര്യത്തിലും ജില്ല ഒന്നാം സ്ഥാനത്തെത്തി. 100 ശതമാനം എം.ജി.ആർ, 100 ശതമാനം എം.ജി.എൻ.ആർ ചെലവഴിച്ച മലപ്പുറം ജില്ലയിലെ ഏക പഞ്ചായത്ത്, സി.എഫ്.സി ഗ്രാന്റ് 135.83 ശതമാനം ചെലവഴിച്ച് ജില്ലയിൽ ഒന്നാം സ്ഥാനം, കേന്ദ്രധന കാര്യ കമീഷന്റെ അൺടൈഡ് ഫണ്ടിൽ 153.5 ശതമാനം ചെലവഴിച്ച് ജില്ലയിൽ ഒന്നാം സ്ഥാനം, കേന്ദ്രധന കാര്യ കമീഷന്റെ ടൈഡ് ഫണ്ടിൽ 124.36 ശതമാനം ചെലവഴിച്ച് ജില്ലയിൽ ഒന്നാം സ്ഥാനം എന്നീ നേട്ടങ്ങളും ഇതോടൊപ്പം കാലടി പഞ്ചായത്ത് കൈവരിച്ചു. എസ്.എസ്.സി ഫണ്ട് 94 ശതമാനവും തൊഴിലുറപ്പ് പദ്ധതിയിൽ 2.40 കോടിയും ചെലവഴിക്കാൻ കാലടി പഞ്ചായത്തിനായി. ഈ നേട്ടം കൈവരിക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ച ജീവനക്കാരെയും ജനപ്രതിനിധികളെയും പഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം തിരുത്തി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.