പേരാമംഗലം: തൃശൂർ-കുന്നംകുളം റൂട്ടിലെ സ്വകാര്യബസുകളുടെ മത്സരയോട്ടത്തിൽ ബസുടമയായ യുവാവിന് സ്വന്തം ബസിടിച്ച് ദാരുണ മരണം. കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് വീട്ടിൽ രാഘവന്‍റെ മകൻ രജീഷാണ് (41) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.15ന് പുറ്റേക്കര സെന്‍ററിലായിരുന്നു അപകടം. ബസിൽ ഓടിക്കയറുന്നതിനിടെ പിടിവിട്ട് റോഡിൽ വീണ രജീഷിന്‍റെ ദേഹത്തൂടെ അതേ ബസ് കയറുകയായിരുന്നു. ഉടൻ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകടത്തിൽപെട്ട 'വെണ്ണിലാവ്' ബസ് മറ്റൊരു സ്വകാര്യബസിനെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. കണ്ടക്ടറായാണ് തിങ്കളാഴ്ച രജീഷ് ബസിലുണ്ടായിരുന്നത്. പേരാമംഗലം പൊലീസ് നടപടി സ്വീകരിച്ചു. രജീഷിന്‍റെ ഭാര്യ: നയന. മക്കൾ: ദീപക്, ദേവിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.