കേരളം പാർലമെന്‍റിൽ -1

ഇന്ധന വില: അടിയന്തര നടപടി സ്വീകരിക്കണം -സമദാനി ന്യൂഡൽഹി: ഇന്ധന വില വർധിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. വില വർധന അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന് വഴിയൊരുക്കും. രാജ്യത്തെ ജനങ്ങൾക്ക്, വിശേഷിച്ചും കർഷകരും തൊഴിലാളികളും സാധാരണക്കാരുമായവർക്ക് വലിയ പ്രയാസമാണ് ഇപ്പോൾ തന്നെയുള്ളത്. സാധാരണക്കാരുടെ ജീവിതവും ഉപജീവനവും കഷ്ടത്തിലാക്കുന്ന സാഹചര്യമാണ് വന്നിരിക്കുന്നതെന്നും സമദാനി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.